കണ്ണൂര്‍: നാടകം സമുദായത്തിന് നിഷിദ്ധമായിരുന്ന കാലത്ത് വെല്ലുവിളികളെ അതിജീവിച്ച് അഭിനേത്രിയായ പെണ്‍കരുത്തിന്റെയും പ്രതിഭയുടെയും പ്രതിരൂപമായ നടി നിലമ്ബൂര്‍ ആയിഷ വനിതാ മതിലില്‍ കണ്ണൂരിലെത്തും. നിലമ്ബൂര്‍ ആയിഷയുടെ സാന്നിധ്യം പരിപാടിക്ക് ആവേശം പകരുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. മുസ്ലിം സമുദായത്തിനു നിഷിദ്ധമെന്നു കരുതിയിരുന്ന നാടകത്തില്‍ അഭിനയിക്കാന്‍ ഒരു മുസ്ലീം പെണ്‍കുട്ടി തയ്യാറായത് അക്കാലത്തെ സമുദായ നേതാക്കളുടെയും മതവാദികളുടെയും കടുത്ത എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയത്. 15ാം വയസ്സില്‍ പ്രകടിപ്പിച്ച ആ ധൈര്യത്തിന്റെ അളവ് ചോരാതെയാണ് കലാരംഗത്തും രാഷ്ട്രീയരംഗത്തും നിലമ്ബൂര്‍ ആയിഷയുടെ പ്രയാണം.
Home NEWS NRI - PRAVASI വെല്ലുവിളികളെ അതിജീവിച്ച് അഭിനേത്രിയായ നിലമ്പുർ ആയിഷ വനിതാ മതിലില്‍ കണ്ണൂരിലെത്തും.