വിഴിഞ്ഞം : ക്ഷേത്രനടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.വിഴിഞ്ഞം മുക്കോല പേരയില്‍ മേലെ സരസ്വതി ദേവി ക്ഷേത്രനടയിലാണ് ഇന്നലെ രാത്രി ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്.ക്ഷേത്രത്തില്‍ വിളക്കു വയ്ക്കാന്‍ വന്ന സ്ത്രീയാണ് ആദ്യം കണ്ടത്.ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ഒരാളെ കാണാതായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മൃതദേഹമാണിതെന്ന് പോലീസ് സംശയിക്കുന്നു.
ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞിട്ടുണ്ട്. വിഴിഞ്ഞം മുക്കോല സര്‍വ്വ ശക്തിപുരം പേരെയില്‍ മേലെ ഡിഎസ് സദനത്തില്‍ ദാമോദര(65)നെയാണ് ഇന്നലെ മുതല്‍ കാണാതായതെന്നു വിഴിഞ്ഞം പോലീസ് വ്യക്തമാക്കി.ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പോലീസിനു ലഭിച്ചു. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.