പ്രേക്ഷക തരംഗം സൃഷ്ട്ടിച്ച മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിബിഐ അഞ്ചാം ഭാഗം ഉടൻ.

164

പ്രേക്ഷക തരംഗം സൃഷ്ട്ടിച്ച മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിബിഐ അഞ്ചാം ഭാഗവുമായി ഉടൻ വരുന്നു. ചിത്രങ്ങളുടെ സംവിധായകന്‍ മധുവാണ് ആരാധകര്‍ക്കായി ഇക്കാര്യമറിയിച്ചത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍പ്പിറന്ന സിബിഐ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇനിയും സേതുരാമയ്യര്‍ സ്‌ക്രീനില്‍ കേസ് തെളിയിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. കെ മധുവിന്റെ നിര്‍മാണ കമ്ബനിയായ കൃഷ്ണകൃപയാണ് സിബിഐ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍.

മമ്മൂട്ടി നായകനായ സേതുരാമയ്യര്‍ ചിത്രം 1988ലാണ് ആദ്യമായി തീയേറ്റുകളില്‍ എത്തിയത്. അന്ന് ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് 1989ല്‍ ജാഗ്രത എന്ന ചിത്രം രണ്ടാം ഭാഗമായി ഇറങ്ങി. എങ്കിലും കാര്യമായ വിജയം ഈ ചിത്രം നേടിയില്ല. എന്നാല്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ ‘സേതുരാമയ്യര്‍ സിബിഐ’ എന്ന മൂന്നാം ഭാഗം വമ്ബന്‍ ഹിറ്റായിരുന്നു. അതിനുശേഷം 2005ലാണ് നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ പ്രദര്‍ശനത്തിന് എത്തിയത്. ഇതും നല്ല രീതിയില്‍ വിജയം നേടിയ ഒരു സിനിമയായിരുന്നു.

NO COMMENTS