മുംബൈ: ഐപിഎലില്‍ നിന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ആവശ്യം ബിസിസിഐ തള്ളി. ബൗളര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കൊഹ്‌ലിക്കും അതാവശ്യമാണെന്ന് ബിസിസിഐയിലെ മുതിര്‍ന്ന അംഗം പറഞ്ഞു.താരങ്ങള്‍ക്ക് ഫ്രാഞ്ചൈസികള്‍ പണം നല്കുന്നത് കളിക്കുന്നതിനുവേണ്ടിയാണ്. അല്ലാതെ വിശ്രമിക്കാനല്ല. അതുകൊണ്ട് തന്നെ കളിക്കാര്‍ക്ക് ലോകകപ്പിനായി വിശ്രമം നല്കണമെന്ന് അവരോട് ആവശ്യപ്പെടാനാകില്ലെന്നും പേരു വെളിപ്പെടുത്താത്ത അംഗം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അതേസമയം നേരത്തെ തന്നെ എം.എസ്. ധോണി, രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ കൊഹ്‌ലിയുടെ ആവശ്യം തള്ളി രംഗത്തെത്തിയിരുന്നു. നാല് ഓവര്‍ പന്ത് എറിഞ്ഞതുകൊണ്ട് താരങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നാണ് ധോണി പറഞ്ഞത്.
Home NEWS NRI - PRAVASI ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ആവശ്യം ബിസിസിഐ പരിഗണിച്ചില്ല