മലപ്പുറം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖാന്തിരം ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എന്‍.സി.പി/സി.സി.പി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കായി ജനുവരി ഏഴിന് രാവിലെ 10.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2731387 എന്ന മ്ബറില്‍ ബന്ധപ്പെടുക.