ദില്ലി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ബെഡ്റൂമിലാണെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. ഇത് തെളിവായുള്ള ഓഡിയോ ക്ലിപ്പും കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഗോവ ആരോഗ്യമന്ത്രി വിശ്വജിത് പ്രതാപ് സിങ് റാണെ ഗോവന്‍ മുഖ്യമന്ത്രി മനോങര്‍ പരീക്കറിന്റെ കിടപ്പുമുറിയിലാണ് റാഫേലുമായി ബന്ധപ്പെട്ട എല്ലാ രേഖകളെന്ന് വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് പുറച്ചുവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെയാണ് ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത് റാണെയും മറ്റോരു വ്യക്തിയും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ടത്. മുന്‍ പ്രതിരോധമന്ത്രിയായ മനോഹര്‍ പരീക്കറിന്റെ പക്കലാണ് റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളെന്നും എല്ലാ വിവരങ്ങളും അടങ്ങിയ രേഖകളാണ് പരീക്കര്‍ പൂഴ്ത്തി വച്ചിരിക്കുന്നതെന്നും എന്തിനാണ് രേഖകള്‍ പൂഴ്ത്തി വയ്ക്കുന്നത് ഞങ്ങള്‍ക്ക് സത്യം അറിയണമെന്നും സുര്‍ജെവാലെ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് പുറത്ത് വിട്ട ശബ്ദരേഖ വിശ്വജിത്ത് റാണെയുടേതാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റാണെ സംസാരിച്ച വ്യക്തി ആരാണെന്നോ തിരിച്ചറിയാനാിട്ടില്ല. ശബ്ദരേഖ വ്യാജമാണെന്ന് അവകാശപ്പെട്ട് വിശ്വജിക് റാണെ രംഗത്തെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഇത്രയധികം തരംതാണ കാര്യമാണ് ചെയ്തതെന്നും ഇത് ഗോവന്‍ അസംബ്ലിയും കേന്ദ്രസര്‍ക്കാറിനും ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമാണെന്നും വിശ്വജിത് റാണെ പറഞ്ഞു. പരീക്കര്‍ റാഫേല്‍ ഇടപാടുമായോ മറ്റ് ഒറു ഇടപാടു സംബന്ധിച്ച രേഖകളെ കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല. വ്യാജശബ്ദരേഖയ്ക്കെതിരെ അന്വേഷണം വേണമെന്ന് റാണെ എഎന്‍ഐയോട് പറഞ്ഞു.
റാഫേല്‍ ജെറ്റ് ഇടപാടുമായി ബന്ധപ്പെട്ട് മനോഹര്‍ പരീക്കര്‍ തനിക്ക് അറിയുന്ന രഹസ്യങ്ങള്‍ പരസ്യമാക്കണമെന്ന് കോണ്‍ഗ്രസ് പറയുന്നു. ആരോഗ്യനില വഷളായ നിലയിലും പരീക്കര്‍ ഉന്നത സ്ഥാനത്ത് തുടരുന്നത് എന്തിനുവേണ്ടിയാണെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായിരിക്കെയാണ് 36 റാഫേല്‍ ജെറ്റുകള്‍ വാങ്ങാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണയായത്. 2017 മാര്‍ച്ചുമുത്ല്‍ പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുകയായിരുന്ു പരീക്കര്‍. ജനുവരി ഒന്നിന് നാലുമാസങ്ങള്‍ക്ക് ശേഷം സെക്രട്ടേറിയേറ്റില്‍ എത്തിയതിനു പിന്നാലെയാണ് പുതിയ വിവാദം