വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി.നസ്റുദ്ദീന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി .

158

ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി.നസ്റുദ്ദീന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി . കടകള്‍ തുറക്കുമെന്ന പ്രഖ്യാപനത്തെ ബി ജെ പി എതിര്‍ത്ത സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. അതേസമയം ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ വേണ്ട പിന്തുണയോ പോലീസ് സഹായമോ വ്യാപാരികള്‍ക്ക് കിട്ടുന്നില്ലെന്ന് ടി.നസറുദ്ദീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികളുടെ ഭീഷണിയുണ്ട്. ഹര്‍ത്താല്‍ വിമുക്ത കേരളം പ്രഖ്യാപനം ഫലം കാണുമോയെന്ന് ആശങ്കയുണ്ടെന്നും ടി.നസ്റുദ്ദീന്‍ പറഞ്ഞു.

NO COMMENTS