ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു.

146

എരുമേലി: ഊട്ടി നീലഗിരി സ്വദേശി ശശികുമാര്‍ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മണിമലയാറ്റില്‍ കുറുവാ മൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരുസംഘം തീര്‍ത്ഥാടകരോടൊപ്പമാണ് ശശികുമാര്‍ ശബരിമലയ്ക്ക് പോകാനായെത്തിയത്. ഇവര്‍ ആറിനു സമീപം ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തിലെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ഒപ്പമുള്ളവര്‍ ബഹളം വച്ച്‌ ആളെ കൂട്ടിയെങ്കിലും രക്ഷിക്കുവാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS