കണ്ണൂര്‍ : ആര്‍എസ്‌എസ് കണ്ണൂര്‍ വിഭാഗ് സംഘ്ചാലക് കൊളക്കോട്ടില്‍ ചന്ദ്രശേഖരന്റെ വീട് ആക്രമിച്ചു. വെള്ളിയാഴ്ച്ച രാത്രിയോടായിരുന്നു അക്രമം.മര്‍ദ്ദനത്തില്‍ ചന്ദ്രശേഖരന്റെ മകള്‍ മീനയ്ക്കും പരിക്കേറ്റു. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്താണ് ഇവരുടെ വീട്. ആയുധങ്ങളുമായെത്തിയ സംഘം വീട്ടില്‍ കയറി ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ഫര്‍ണ്ണിച്ചറും ഗൃഹോപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. തകര്‍ത്ത ഫര്‍ണ്ണിച്ചര്‍ കിണറ്റില്‍ തള്ളി.പരിക്കേറ്റ ചന്ദ്രശേഖരനേയും മകളെയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home NEWS NRI - PRAVASI ആര്‍എസ്‌എസ് കണ്ണൂര്‍ വിഭാഗ് സംഘ്ചാലക് കൊളക്കോട്ടില്‍ ചന്ദ്രശേഖരന്റെ വീട് ആക്രമിച്ചു.