കട്ടക്ക്: ഒഡീഷ ടെലിവിഷന്‍ സീരിയല്‍ നടി നിഖിത (32) അന്തരിച്ചു.വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നടന് ലിപന്‍ ആണ് നിഖിതയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്.