തിരുവനന്തപുരം : 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദേശീയ പണിമുടക്ക് തുടരുന്നു. പലയിടങ്ങളിലും ട്രെയിനുകള്‍ സമരക്കാര്‍ തടഞ്ഞു. തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് വൈകുന്നത്. വേണാട് എക്സ്പ്രസും രപ്തിസാഗറും ജനശതാബ്‌ദിയുമാണ് തടഞ്ഞത്. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വേണാട് പുറപ്പെട്ടത് ഒന്നരമണിക്കൂര്‍ വൈകിയാണ്. ഇതോടെ ജനങ്ങള്‍ വലയുകയാണ്.