മൂന്നാര്‍ : രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീട‌് 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തിന‌് കൈമാറും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും മുഖ്യമന്ത്രി നല്‍കും.എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിന് എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ— ക്യാമ്ബസ് ഫ്രണ്ടുകാര്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഐ എം ഏറ്റെടുക്കുമെന്ന് അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് കൊട്ടാക്കാമ്ബൂരില്‍ വാങ്ങിയ പത്തര സെന്റിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മിച്ചിരിക്കുന്നത്.മന്ത്രി എം എം മണി, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍, കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എസ് രാജേന്ദ്രന്‍ എംഎല്‍എ, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ്, പ്രസിഡന്റ് വി എ വിനീഷ് എന്നിവര്‍ പങ്കെടുക്കും.
Home NEWS NRI - PRAVASI അഭിമന്യുവിന്റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീട‌് മുഖ്യമന്ത്രി 14 ന് കൈമാറും.