ഒമാന്‍ : മസ്കത്ത് ഫെസ്റ്റിവല്‍ ഇന്നാരംഭിക്കുന്നു. നഗരത്തിന് ഇനി ഒരു മാസത്തെ ആഘോഷ ദിനരാത്രങ്ങള്‍.
ഒമാനിെന്റ തനത് ഭക്ഷണങ്ങളുടെ രുചി നുകരുന്നതിനും മസ്കത്ത് ഫെസ്റ്റിവല്‍ നിരവധി സ്റ്റാളുകളുണ്ട്. നസീം ഗാര്‍ഡനും അല്‍ അമിറാത്ത് പാര്‍ക്കുമാണ് ഫെസ്റ്റിവലിെന്റ മുഖ്യ വേദികളായി സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്.
ഉത്സവ വേദികളില്‍ വൈകുന്നേരം നാല് മുതലാണ് പ്രവേശനം. സാധാരണ ദിവസങ്ങളില്‍ രാത്രി 11നാണ് ഫെസ്റ്റിവല്‍ അവസാനിക്കുന്നത്. വാരാന്ത്യ ദിവസങ്ങളില്‍ രാത്രി 12 വരെ ഉത്സവ വേദികള്‍ സജീവമായിരിക്കും. മുതിര്‍ന്നവര്‍ക്ക് 200 ബൈസയും കുട്ടികള്‍ക്ക് 100 ബൈസയുമാണ് പ്രവേശന ഫീസ്.