ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്‍റെ മത്സരക്രമം തീരുമാനിച്ചു

200

മുംബൈ: ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്‍റെ മത്സരക്രമം തീരുമാനിച്ചു. രണ്ടു ട്വന്‍റി-20യും അഞ്ച് ഏകദിനങ്ങളുമാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി 24ന് ബംഗളൂരുവില്‍ ട്വന്‍റി-20 മത്സരത്തോടെ പരന്പര തുടങ്ങുമെന്ന് ബിസിസിഐ അറിയിച്ചു. 27ന് രണ്ടാം ട്വന്‍റി-20ക്ക് വിശാഖപട്ടണം വേദിയാകും.
മാര്‍ച്ച്‌ രണ്ടിന് ഹൈദരാബാദിലാണ് ഏകദിന പരന്പര തുടങ്ങുന്നത്. മാര്‍ച്ച്‌ അഞ്ചിന് നാഗ്പൂരില്‍ രണ്ടാം മത്സരം നടക്കും. മാര്‍ച്ച്‌ എട്ട്- റാഞ്ചി, മാര്‍ച്ച്‌ 10- മൊഹാലി, മാര്‍ച്ച്‌ 13- ഡല്‍ഹി എന്നിവടങ്ങളില്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് ഏകദിനങ്ങള്‍ അരങ്ങേറുമെന്നും ബിസിസിഐ അറിയിച്ചു.

NO COMMENTS