സിഡ്നി: ചരിത്രവിജയം കുറിച്ച ടെസ്റ്റു പരമ്ബരയ്ക്കു പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബര ലക്ഷ്യമിട്ട് ഇന്ത്യ കളത്തില്‍. ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവും ജഡേജയുമാണ് സ്പിന്‍ ആക്രമണം നയിക്കുക. പേസ് ആക്രമണത്തില്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും ഖലീല്‍ അഹമ്മദുമാണുള്ളത്.
ഭുവനേശ്വര്‍ കുമാറിനും ഖലീല്‍ അഹമ്മദിനും തിരിച്ചുവരവാണ് ഈ പരമ്ബര. മൂന്നു മത്സരങ്ങളാണ് ഏകദിനപരമ്ബരയില്. ടെലിവിഷന്‍ ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍. രാഹുലും ഉയര്ത്തിയിക്കുന്ന വിവാദങ്ങള്‍ക്കു പിന്നാലെയാണ് വിരാട് കോഹ് ലിയും സംഘവും ആദ്യമത്സരത്തിനിറങ്ങുന്നത്. സ്ത്രീ വിരുദ്ധപരാമര്ശത്തിന്റെ പേരില്‍ ഇരുവരെയും പരമ്ബരയില്നിന്നുതന്നെ പുറത്താക്കി.