കൊച്ചി: അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ പതിനഞ്ചുകാരിയെ അച്ഛനും മകനും ചേര്‍ന്ന് പീഡിപ്പിച്ചു. എറണാകുളം വൈപ്പിന്‍ മാലിപ്പുറത്തിന് സമീപമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം കാട്ടിയെന്ന പരാതിയില്‍ പിതാവിനെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പോലീസ് അറസ്റ്റുചെയ്തു.
പത്താം ക്ലാസ്സുകാരിയായ പെണ്‍കുട്ടി സ്കൂളിലെ ടീച്ചറിനോടാണ് പീഡനവിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിനെ വിവരം അറിയിച്ചു. ഇതനുസരിച്ച് വനിതാ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.
അമ്മ പുലര്‍ച്ചേ അടുക്കളയിലേക്ക് പോകുമ്പോഴാണ് അച്ഛനും സഹോദരനും ലൈംഗീകമായി പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.