കുവൈത്തില്‍ പെട്രോള്‍ വില വര്‍ദ്ധന

176

കുവൈത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ അവശ്യ സാധനങ്ങളുടെ വില ഉയരാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അടക്കമുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തുമെന്ന് വാണിജ്യവ്യവസായ വകുപ്പ് അറിയിച്ചു.
വാണിജ്യവ്യാവസായ വകുപ്പ് മന്ത്രി ഡോ.യൂസഫ് അല്‍ അലിയോടാണ് അവശ്യസാധനങ്ങളുടെ വില ഉയരാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം ഒന്ന് മുതല്‍ രാജ്യത്ത് പെട്രാള്‍ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. ഇതിന്റെ ഭാഗമായി വാണിജ്യവ്യവസായ മന്ത്രാലയം ആഭ്യന്തര വകുപ്പ്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവരുമായി ചേര്‍ന്ന് പ്രത്യേക സംഘത്തെ നിയമിച്ചു.ഇവരുടെ നേത്യത്വത്തില്‍ രാജ്യത്താകെ പരിശോധനകള്‍ നടത്തും.വില വര്‍ധിപ്പിക്കുന്ന് കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ പെട്രാളിന് നല്‍കി വന്നിരുന്ന സബ്‌സീഡി എടുത്ത് കളഞ്ഞത്.ഇതിനെതിരെ ചില പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്ത് എത്തിയിരുന്നെങ്കില്ലും,സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ സ്വദേശികള്‍ക്കായി ചില പ്രത്യേക ആനുകൂല്ല്യങ്ങള്‍ അനുവദിക്കുമെന്ന് വ്യക്തമാക്കിയതോടെ പിന്മാറി.വിവിധ തരത്തിലുള്ള പെട്രോളിന് 40മുതല്‍ 80 ശതമാനം വരെ വില വര്‍ധിപ്പിക്കാനുള്ള അനുവദമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY