ശമ്പള വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് മും​ബൈ​യി​ല്‍ 32,000 ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക്.

245

മും​ബൈ: ബൃ​ഹ​ന്‍​മും​ബൈ ഇ​ല​ക‌്ട്രി​സി​റ്റി സ​പ്ലൈ ആ​ന്‍​ഡ‌് ട്രാ​ന്‍​സ‌്പോ​ര്‍​ട്ട‌്(​ബെ​സ‌്റ്റ‌്) തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക്. ശമ്പള വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് മും​ബൈ​യി​ല്‍ 32,000 ബ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.സം​സ്ഥാ​ന​ത്ത് റോ​ഡ് ഗ​താ​ഗ​തം ഇ​തോ​ടെ താ​റു​മാ​റാ​യി. ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ്ര​ശ്നം പ​ഠി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​ത​ത​ല സ​മി​തി​യെ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചു.ശമ്പള വ​ര്‍​ധ​ന, ബെ​സ്റ്റ് ബ​സ് ബ​ജ​റ്റ്, മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ബ​ജ​റ്റു​മാ​യി ല​യി​പ്പി​ക്കു​ക, കോ​ര്‍​പ്പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രു​ടേ​തി​ന് തു​ല്യ​മാ​യ ബോ​ണ​സ് ന​ല്‍​കു​ക, സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ എ​ടു​ത്തി​ട്ടു​ള്ള കേ​സു​ക​ള്‍ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ജീ​വ​ന​ക്കാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. പണിമുടക്ക് ഏകദേശം 25 ലക്ഷം യാത്രക്കാരെയാണ് ബാധിച്ചത്.

NO COMMENTS