ലക്നോ: അടുത്ത പ്രധാനമന്ത്രി ആരെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് തീരുമാനിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. തന്റെ 63 ാം പിറന്നാള്‍ ദിനത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും തങ്ങളുടെ പഴയകാല വിരോധങ്ങളെല്ലാം ഉപേക്ഷിച്ച് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുകയാണ് തനിക്കുള്ള ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്ന് മായാവതി പറഞ്ഞു.
ബിജെപിയും മറ്റുള്ളവരും ഉറക്കത്തിലായിരിക്കുമ്ബോള് സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലെത്താന്‍ കഴിഞ്ഞു. ആരാണ് കേന്ദ്രത്തില്‍ ഭരണത്തിലെത്തേണ്ടതെന്നും ആരാണ് പ്രധാനമന്ത്രിയെന്നും ഉത്തര്‍പ്രദേശ് തീരുമാനിക്കും. എല്ലാ വ്യത്യാസങ്ങളും മറന്നുകൊണ്ട് സഖ്യത്തിന്റെ എല്ലാ സ്ഥാനര്‍ഥികളുടേയും വിജയം ഉറപ്പാക്കുന്നതിന് ബിഎസ്പിയും എസ്പിയും ഒന്നിച്ചുനിന്ന് പോരാടും. ഇതാണ് തനിക്കുള്ള ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം- മായാവതി പറഞ്ഞു.