മോ​ദി സ​ര്‍​ക്കാ​രി​ന്‍ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റി​ല്‍ രാ​ജ്യ​ത്തി​നു​ണ്ടാ​യ​ത് വ​ന്‍ സാമ്പത്തിക നഷ്ട്ടം; റി​പ്പോ​ര്‍​ട്ട്

216

ന്യൂ​ഡ​ല്‍​ഹി:2015- ഏ​പ്രി​ല്‍ പ​ത്തി​ന് ഫ്രാ​ന്‍​സ് സ​ന്ദ​ര്‍​ശ​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 36 റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ 126 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം റ​ദ്ദു ചെ​യ്താ​യി​രു​ന്നു എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ 36 വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 36 വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ക​രാ​ര്‍ പ്ര​കാ​രം ഒ​രു യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ വി​ല​യി​ല്‍ 41.42 ശ​ത​മാ​നം വ​ര്‍​ധ​നവു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്.

യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തേ​ക്കാ​ള്‍ വി​ല കു​റ​ച്ചാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ​ക്ഷേ ഇ​ത് ബെ​യ​ര്‍ ബോ​ണ്‍ വി​മാ​ന​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​ന്‍റെ ഡി​സൈ​നി​നും അ​നു​ബ​ന്ധ സാ​ങ്കേ​തി​ക വി​ക​സ​ന​ത്തി​നു​മാ​യി 140 കോ​ടി യൂ​റോ​യു​ടെ അ​നു​ബ​ന്ധ ക​രാ​ര്‍ കൂ​ടി ഇ​ന്ത്യ ഒ​പ്പി​ട്ടു. ഇ​തോ​ടെ വി​മാ​ന​ത്തി​ന്‍റെ ചെ​ല​വ് യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി ഉ​യ​ര്‍​ന്നു.

2007-ല്‍ ​യു​പി​എ സ​ര്‍​ക്കാ​ര്‍ ക​രാ​റി​നാ​യി ടെ​ണ്ട​ര്‍ ക്ഷ​ണി​ക്കു​ന്പോ​ള്‍ 79.3 ദ​ശ​ല​ക്ഷം യൂ​റോ​യാ​യി​രു​ന്നു ഒ​രു യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ഏ​റ്റ​വും കു​റ​ഞ്ഞ ക​രാ​ര്‍ തു​ക. ഇ​ത​നു​സ​രി​ച്ച്‌ 18 വി​മാ​ന​ങ്ങ​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യും 108 വി​മാ​ന​ങ്ങ​ള്‍ എ​ച്ച്‌എ​എ​ലി​ല്‍ നി​ര്‍​മി​ക്കാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം. ഈ ​ക​രാ​ര്‍ ഇ​ട​യ്ക്കു വ​ച്ച്‌ മു​ട​ങ്ങി. 2011-ല്‍ ​ല​ഭി​ച്ച ടെ​ണ്ട​ര്‍ അ​നു​സ​രി​ച്ച്‌ 100.85 ദ​ശ​ല​ക്ഷം യൂ​റോ​യാ​ണ് ഒ​രു യു​ദ്ധ​വി​മാ​ന​ത്തി​നു ചെ​ല​വു​വ​രു​ന്ന​ത്. 2016-ല്‍ ​ഈ തു​ക​യി​ല്‍​നി​ന്ന് ഒ​ന്പ​തു ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ ഒ​രു യു​ദ്ധ​വി​മാ​ന​ത്തി​ന് 91.75 ദ​ശ​ല​ക്ഷം യൂ​റോ എ​ന്ന നി​ര​ക്കി​ല്‍ 36 യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ മോ​ദി സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷ​മാ​ണ് ദ​സോ ഏ​വി​യേ​ഷ​നു​മാ​യി അ​നു​ബ​ന്ധ ക​രാ​ര്‍ ഒ​പ്പി​ടു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച്‌ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട 13 പ്ര​ത്യേ​ക​ത​ക​ള്‍ കൂ​ടി യു​ദ്ധ​വി​മാ​ന​ത്തി​ല്‍ ചേ​ര്‍​ക്കു​ന്ന​തി​ന് 140 കോ​ടി യൂ​റോ കൂ​ടി ചെ​ല​വാ​കു​മെ​ന്ന് ദ​സോ അ​റി​യി​ച്ചു. ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ല്‍ ഇ​ത് 130 കോ​ടി യൂ​റോ​യാ​യി കു​റ​ച്ചു ക​രാ​ര്‍ ഒ​പ്പി​ട്ടു. ഇ​തോ​ടെ ഓ​രോ യു​ദ്ധ​വി​മാ​ന​ത്തി​നു​മു​ള്ള ചെ​ല​വ് 2007-ലെ ​ധാ​ര​ണ അ​നു​സ​രി​ച്ചു​ള്ള 11.11 ദ​ശ​ല​ക്ഷം യൂ​റോ​യി​ല്‍​നി​ന്ന് 36.11 ദ​ശ​ല​ക്ഷം യൂ​റോ ആ​യി ഉ​യ​ര്‍​ന്നു. ക​രാ​റി​ല്‍ ഒ​ന്പ​തു വ​ര്‍​ഷ​ത്തി​നി​ടെ മൂ​ന്നി​ര​ട്ടി​യി​ല​ധി​കം വ​ര്‍​ധ​ന​വ്.

ഇ​ന്ത്യ​ന്‍ ക​രാ​ര്‍ സ​മി​തി​യി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളാ​യ മൂ​ന്ന് അം​ഗ​ങ്ങ​ള്‍ ദ​സോ​യു​ടെ 130 കോ​ടി യൂ​റോ ആ​വ​ശ്യ​ത്തി​നെ​തി​രേ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​ത് മ​റി​ക​ട​ന്നാ​ണ് വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ മോ​ദി സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​ത്.

റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ള്‍​ക്ക് മേ​ല്‍ ചി​ല​വ​ഴി​ച്ച പൈ​സ​യു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ടാ​ന്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ വി​സ​മ്മ​തി​ച്ചി​രു​ന്നു. പാ​ര്‍​ല​മെ​ന്‍റ് പ്രി​വി​ലേ​ജ്ഡ് ക​മ്മി​റ്റി​ക്കു മു​ന്പി​ല്‍ പോ​ലും ഈ ​വി​വ​ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നി​ല്ല.

NO COMMENTS