തിരുവനന്തപുരത്ത് തെരുവ് നായയ്കളുടെ ആക്രമണത്തിനിരയായി സ്‌ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
തെരുവ് നായ്‌ക്കളെ വന്ധ്യംകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കും. ഇതിനായി ഒരു നായയ്‌ക്ക് 2000 രൂപ നിരക്കില്‍തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ആക്രമണകാരികളായ നായ്‌ക്കളെ കൊല്ലാന്‍ നിയമ തടസ്സമില്ലെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. അക്രമകാരികളായ നായകളെ കൊല്ലാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. നായകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.