ര​ണ്ട് ക​പ്പു​ലു​ക​ള്‍​ക്ക് തീ​പി​ടി​ച്ച്‌ 11 പേ​ര്‍ മ​രി​ച്ചു.

218

മോ​സ്കോ: റ‍​ഷ്യ​യി​ലെ കെ​ര്‍​ഷ് ക​ട​ലി​ടു​ക്കി​ല്‍ ര​ണ്ട് ക​പ്പു​ലു​ക​ള്‍​ക്ക് തീ​പി​ടി​ച്ച്‌ 11 പേ​ര്‍ മ​രി​ച്ചു. ഇ​ന്ത്യ, തു​ര്‍​ക്കി, ലി​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര്‍. ക്രി​മി​യ​യെ റ​ഷ്യ​യി​ല്‍​നി​ന്നും വേ​ര്‍​തി​രി​ക്കു​ന്ന ക​ട​ലി​ടു​ക്കി​ലാ​ണ് സം​ഭ​വം. റ​ഷ്യ​ന്‍ സ​മു​ദ്രാ​തി​ര്‍​ത്തി​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ടാ​ന്‍​സാ​നി​യ​യു​ടെ പ​താ​ക വ​ഹി​ക്കു​ന്ന ക​പ്പ​ലു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍‌​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​ന്നി​ല്‍ ദ്ര​വ​രൂ​പ​ത്തി​ലു​ള്ള പ്ര​കൃ​തി വാ​ത​ക​വും (LNG) മ​റ്റൊ​ന്ന് ടാ​ങ്ക​റു​മാ​യി​രു​ന്നു. ഒ​ന്നി​ല്‍​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് ഇ​ന്ധ​നം മാ​റ്റു​മ്ബോ​ഴാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഒ​രു ക​പ്പി​ലി​ല്‍ 17 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ എ​ട്ട് ഇ​ന്ത്യ​ക്കാ​രും ഒ​മ്ബ​ത് തു​ര്‍​ക്കി​ക്കാ​രു​മാ​ണ്. മാ​സ്ട്രോ എ​ന്ന ക​പ്പ​ലി​ലെ 15 ജീ​വ​ന​ക്കാ​രി​ല്‍ ഏ​ഴു പേ​ര്‍ വീ​തം ഇ​ന്ത്യ​ക്കാ​രും തു​ര്‍​ക്കി​ക്കാ​രു​മാ​ണ്. ഒ​രാ​ള്‍ ലി​ബി​യ​യി​ല്‍​നി​ന്നു​ള്ള ആ​ളാ​ണ്.തീ​പി​ടി​ത്ത​ത്തി​ല്‍ 11 പേ​ര്‍ മ​രി​ച്ചെ​ന്ന് റ​ഷ്യ​ന്‍ വാ​ര്‍​ത്താ ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ എ​ത്ര​പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് അ​റി​വി​ല്ല. ആ​ദ്യം ഒ​രു ക​പ്പ​ലി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​ടു​ത്ത ക​പ്പ​ലി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ചി​ല ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​പെ​ടാ​ന്‍ ക​ട​ലി​ലേ​ക്ക് ചാ​ടി. ഇ​തി​ല്‍ 12 പേ​രെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ട​ലി​ല്‍​നി​ന്നും ര​ക്ഷി​ച്ചു. ഒ​മ്ബ​തു പേ​രെ ഇ​പ്പോ​ഴും കാ​ണാ​നി​ല്ല. ഇ​വ​ര്‍​ക്കു വേ​ണ്ടി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

NO COMMENTS