മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്‍സീയറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം ആതവനാട് പഞ്ചായത്തിലെ ഓവര്‍സീയര്‍ അബ്ദുള്‍ നാസറാണ് അറസ്റ്റിലായത്.കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കുന്നതിനായി അപേക്ഷകനില്‍ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം ഇവിടെ എത്തിയത്.