തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹ‍ര്‍ജി.

187

തിരുവനന്തപുരം: പൊതു വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് എയ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച്‌ തെറ്റാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം ഹൈക്കോടതി തടയണമെന്നും ഉന്നത ബന്ധമുള്ള വ്യവസായികളുടെ സ്വാധീനമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഹ‍ര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം പത്തനംതിട്ട സ്വദേശികളാണ് കേന്ദ്ര സര്‍ക്കാരിനെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും എതിര്‍ കക്ഷികളാക്കി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

NO COMMENTS