തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താല്‍പര്യമില്ല; ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.

223

തൃശൂര്‍: ജയിക്കാന്‍ സാധിക്കുമെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താല്‍പര്യമില്ല, പക്ഷെ മത്സരിച്ചാല്‍ താന്‍ ജയിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയമാണ് നിലവിലുള്ളത്. തനിക്ക് അധികാര രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും ശ്രീധരന്‍പിള്ള തൃശൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള ഉള്‍പ്പടേയുള്ളവരുടെ പേരുകള്‍ ബിജെപിയില്‍ സജീവ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കേയാണ് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലായിരുന്നു അദ്ദേഹത്തിന്‍റെ പേര് ഉയര്‍ന്നു കേട്ടത്.

NO COMMENTS