കൊച്ചിക്ക് ശേഷം ലുലുമാള്‍ ഇനി തിരുവനന്തപുരത്തേക്കും. 2000 കോടിരൂപയാണ് പദ്ധതി. മാളിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്വെന്ഷന് സെന്ററും ഹോട്ടലുകളുമുണ്ടാകും. 2018 ഓഗസ്റ്റില്‍ ഷോപ്പിങ് മാളിന്റെയും 2019 മാര്‍ച്ചോടെ ഹോട്ടലിന്റെയും കണ്വെന്ഷന് സെന്ററിന്റെയും പണി പൂര്‍ത്തിയാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസുഫലി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാളിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. കേരളത്തിലേക്ക് നിക്ഷേപ പദ്ധതി കൊണ്ടുവരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ആശങ്ക നിക്ഷേപകര്‍ക്ക് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
2000 കോടി രൂപയുടെ നിക്ഷേപവും 5000ല്‍ അധികം പേര്‍ക്ക് തൊഴിലവസരങ്ങളുമുണ്ടാകുമെന്നാണ് ലുലു ഗ്രൂപ്പ് കണക്ക്കൂട്ടുന്നത്. 20 ഏക്കറില്‍ നിര്‍മ്മിക്കുന്ന മാളില്‍ 200ലധികം അന്താരാഷ്ട്ര ബ്രാന്റുകള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ് കോര്‍ട്ട്, ഐസ് സ്കേറ്റിങ്, 9 സ്ക്രീന്‍ മള്‍ട്ടിപ്ലെക്സ്, കുട്ടികള്‍ക്കുള്ള എന്റര്‍ടെയിന്‍മെന്റ് സെന്റര്‍ എന്നിവയ്ക്ക് പുറമെ 3000ലധികം കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ടാകും.