ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നവീന്‍ പട്നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രിയുടെ മറ്റൊരു പതിപ്പാണെന്നും രാഹുല്‍ ആരോപിക്കുകയുണ്ടായി. മോദിക്കെതിരെയും മോദിയുടെ പതിപ്പിനെതിരെയും പോരാടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.നവീന്‍ പട്നായിക്കിന് കേന്ദ്രീകൃതമായ അധികാരമുണ്ട്. പക്ഷേ നവീന്‍ പട്നായിക്ക് ഇതുവരെ പ്രധാനമന്ത്രിയെപോലെ ആയിട്ടില്ല. ഒഡീഷയെ ഏകാധിപത്യ ഭരണത്തില്‍നിന്ന് കരകയറ്റി ജനങ്ങള്‍ക്ക് കൈമാറണം. അതാണ് ഒഡീഷയില്‍ കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ പോകുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.