അമൃതാനന്ദമയിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം വിഢിത്തമാണെന്ന് സ്വാമി ചിദാനന്ദപുരി

151

കോഴിക്കോട്: അമൃതാനന്ദമയിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം വിഢിത്തമാണെന്ന് സ്വാമി ചിദാനന്ദപുരി. അമൃതാനന്ദമയിയുടെ പ്രതിച്ഛായ അവരുണ്ടാക്കിയതാണ്. അത് സംരക്ഷിക്കാന്‍ അമൃതാനന്ദമയിക്ക് അറിയാമെന്നും മുഖ്യമന്ത്ര ഈ കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ചിദാനന്ദപുരി പറഞ്ഞു. ആചാര ധ്വംസകരെ ഒറ്റപ്പെടുത്താന്‍ വരുന്ന തെരെഞ്ഞെടുപ്പില്‍ ആരുമായും സഹകരിക്കുന്നത് നല്ലതാണ്. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ്സും ലീഗും ആവശ്യപ്പെട്ടതായിരുന്നുവെന്നും ചിദാനന്ദപുരി പറഞ്ഞു.

മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം അവര്‍ കാണിക്കേണ്ടിയിരുന്നു . ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും പിണറായി പറഞ്ഞിരുന്നു.

NO COMMENTS