തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി കൂടിയായ സെന്‍കുമാര്‍ അവകാശപ്പെട്ടിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നമ്പി നാരായണന്റെ പ്രതികരണം.ചാരക്കേസില്‍ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ സെന്‍കുമാര്‍ ഹാജരാക്കണമെന്നും തനിക്കെതിരെയുള്ള തെളിവുകള്‍ കയ്യിലുണ്ടായിട്ട് അത് മറച്ചുവയ്ക്കുന്നത് കോടതിയലക്ഷ്യമാണെന്നും നമ്ബി നാരായണന് പറഞ്ഞു. ചാരക്കേസില്‍ ഉദ്യോഗസ്ഥരുടെ പങ്കെന്തെന്ന് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന വെപ്രാളമാണ് സെന്‍കുമാറിനെന്ന് നമ്പി നാരായണന് പറഞ്ഞു. താന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട് നല്കിയ മാനനഷ്ടക്കേസിലെ എതിര്‍കക്ഷിയാണ് സെന്‍കുമാര്‍. ചാരക്കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാറിന് അനാവശ്യമായ തിടുക്കമായിരുന്നു.
അമീറുള്‍ ഇസ്ലാമുമായി താരതമ്യം ചെയ്യപ്പെട്ടത് കേട്ടപ്പോള്‍ വേദന തോന്നി. അദ്ദേഹത്തിന്റെ അതേ ഭാഷയില്‍ പ്രതികരിക്കാനില്ല. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പങ്കുള്ള ഉദ്യോഗസ്ഥരുടെ പങ്കെന്തെന്നുള്ള അന്വേഷണത്തിനിടെ താന്‍ മരിച്ചുപോയാല്‍ ജുഡീഷ്യല്‍ സമിതി അന്വേഷണം നിര്‍ത്തില്ല. ഇതില്‍ പങ്കുള്ള സെന്‍കുമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അഴിക്കുള്ളിലാകുന്നത് വരെ അന്വേഷണം തുടരുമെന്നും നമ്പി നാരായണന് വ്യക്തമാക്കി.