കാരക്കാസ്:ഒരുനേരത്തെ വിശപ്പടക്കാന്‍ മുടി മുറിച്ച് വില്‍ക്കേണ്ടി വന്നു ഒരു യുവതിക്ക്. കൊളംബിയന്‍ അതിര്‍ത്തിലെത്തി മുടി മുറിച്ച് കൊടുത്താണ് പണം കണ്ടെത്തിയത്. വിഗ് നിര്‍മാതാവായ ലൂയിസ് ഫെര്‍ണാര്‍ഡോ എന്ന വെനസ്വേലന്‍ പൗരനാണ് 180,000 കൊളംബിയന്‍ പെസോസ്(ഏകദേശം 4,067 രൂപ) നല്കി മുടി വാങ്ങിയതെന്ന് ബിസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി മൂലം ജീവിക്കാന്‍ വേണ്ടി നെട്ടോടമോടുകയാണ് വെനസ്വേലന്‍ ജനത. അതിദാരുണമായി വാര്‍ത്തകളാണ് ഇപ്പോള്‍ വെനസ്വേലയില്‍ നിന്നും പുറത്തു വരുന്നത്.പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ വെനസ്വേലയില്‍ നിന്ന് നിരവധി പേരാണ് അയല്‍രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. മതിയായ രേഖകളോ പണമോ ഇല്ലാതെയാകും ഇവര്‍ പുറപ്പെടുക. ഇത്തരത്തില്‍ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് സ്ത്രീകളാണ് പണത്തിന് വേണ്ടി മുടി മുറിച്ച് നല്‍കിയിട്ടുള്ളതെന്ന് ലൂയിസ് ഫെര്‍ണാര്‍ഡോ പറയുന്നു.
ഒരു കാലത്ത് ഏറ്റവും സമ്ബന്നമായ രാജ്യങ്ങളിലൊന്നായിരുന്നു വെനസ്വേല. എന്നാല്‍ രാജ്യത്തിന്റെ സാമ്ബത്തികാടിത്തറ ശക്തിപ്പെടുത്താനും ദീര്‍ഘവീഷണത്തോടെയുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെട്ടത്തിന് വെനസ്വേലയുടെ പതനത്തിന് കാരണമായി. സ്വന്തം ശരീരവും കുഞ്ഞുങ്ങളെയും വിറ്റ് ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അമ്മമാര്‍ വരെ രാജ്യത്തുണ്ട്.നിക്കോളാസ് മധുറോയുടെ വെനസ്വേലയില്‍ നിന്നുളള ദുരിത വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.