കേരള കോൺഗ്രസ് എമ്മിൽ കെ എം മാണിയും പി ജെ ജോസഫും തമ്മിലുള്ള പോരു മുറുകി.

166

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽ ‍ ചെയർമാൻ കെ എം മാണിയും വർക്കിങ് ചെയർമാൻ പി ജെ ജോസഫും തമ്മിലുള്ള പോരു മുറുകി. വൈസ് ചെയർമാൻ ‍ ജോസ് കെ മാണിയുടെ കേരളയാത്ര പുരോഗമിക്കുന്നതിനിടെ കോട്ടയം ആസ്ഥാനമായ ഗാന്ധി ജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില് ‍ ബുധനാഴ്ച തിരുവനന്തപുരത്ത് ജോസഫ് വിഭാഗം ഉപവാസം നടത്തും. കേരളാ കോൺഗ്രസിന്റെ ചേരിതിരിവ് ഘട്ടങ്ങളിലെല്ലാം കേന്ദ്രസ്ഥാനത്തു വന്നിട്ടുള്ള സ്ഥാപനമാണ് ഈ സ്റ്റഡി സെന്റർ. പി ജെ ജോസഫാണ് ഇതിന്റെ ചെയർമാൻ . ജോസ് കെ മാണിയുടെ കേരളയാത്രയെ കുറിച്ച്‌ കാര്യമായ ചർച്ച നടന്നിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ ജോസഫിന്, യാത്ര ചരൽക്കുന്ന ക്യാമ്ബിന്റെ തീരുമാനമാണെന്ന മറുപടിയും മാണി നല്കി. ലയനത്തിന്റെ ഗുണം കിട്ടിയില്ലെന്ന ജോസഫിന്റെ വാദത്തിന് തനിക്കും ഗുണം കിട്ടിയിട്ടില്ലെന്നാണ് മാണിയുടെ പ്രകോപനകരമായ മറുപടി.

കോട്ടയത്തുനിന്നുള്ള ലോകസഭാ അംഗമായിരുന്ന ജോസ് കെ മാണി തെരഞ്ഞെടുപ്പിനു മുൻപ് തന്നെ രാജ്യസഭയിലെത്തി സുരക്ഷിതമായതും ലയനശേഷം പി ജെ ജോസഫും അനുയായികളും യു ഡി എഫിൽ ‍ അപ്രസക്തരായതുമാണ് അകൽച്ചയ്ക്കുള്ള മൂല കാരണം. ബാർ ‍ കോഴക്കേസിൽ ‍ കുരുങ്ങി കെ എം മാണിയുടെ താല്പര്യ പ്രകാരം കേരള കോൺഗ്രസ് യുഡിഎഫ് വിട്ടപ്പോഴും തിരികെ കയറിയപ്പോഴും പി ജെ ജോസഫിന്റെ അഭിപ്രായങ്ങൾക്ക് കാര്യമായ പരിഗണന കിട്ടിയിരുന്നില്ല. കോണ്ഗ്രസു മായുണ്ടായ അകൽച്ചയുടെ പശ്ചാത്തലത്തിൽ ‍ മകൻ ‍ ജോസ് കെ മാണി ലോകസഭയിലേക്ക് മത്സരിച്ചാൽ ‍ അപകടമാകുമെന്ന് മുൻകൂട്ടി കണ്ടാണ് മാണി അദ്ദേഹത്തെ രാജ്യസഭയിലേക്ക് എത്തിച്ചത്. പരമ്പരാഗതമായ കോട്ടയം ലോകസഭാ സീറ്റിൽ ആരു മത്സരിക്കുമെന്നതിൽ ‍ മാണി ഇതുവരെ ചർച്ച നടത്താത്തതും ജോസഫ് സംശയത്തോടെ കാണുന്നു. ഇവിടെ ജോസ് കെ മാണിയുടെ ഭാര്യ നിഷ മത്സരിക്കുമെന്ന അഭ്യൂഹം പരന്നു. ഇതേക്കുറിച്ച്‌ മാധ്യമ പ്രവർത്തകർ ‍ ചോദിച്ചപ്പോൾ ‍ ‘എല്ലാ രംഗത്തും സ്ത്രീകള് ‍ കൂടുതലായി വരുന്ന സമയമല്ലെ’ എന്നായിരുന്നു ജോസ് കെ മാണി പ്രതികരിച്ചത്.

ഇത് സ്വന്തം അനുയായികൾക്കുള്ളിലും ജോസഫ് വിഭാഗത്തിലും കടുത്ത നീരസ്സത്തിനിടയാക്കി. പിന്നേറ്റു തന്നെ നിഷ മത്സരിക്കില്ലെന്ന് പ്രസ്താവന ഇറക്കി ജോസ് കെ മാണി തടിയൂരി. എന്നാൽ ‍ ഇതൊന്നും ജോസഫ് മുഖവിലയ്‌ക്കെടുക്കുന്നില്ല. കോട്ടയം സീറ്റിൽ ‍ എന്തും സംഭവിക്കാമെന്നാണ് അദ്ദേഹം അടുപ്പക്കാരോട് പറയുന്നത്. ഇടുക്കി സീറ്റ് യുഡിഎഫിൽ ‍ ആവശ്യപ്പെട്ട് തന്റെ അനുയായികളെ തൃപ്തിപ്പെടുത്താന് ‍ ഈ സാഹചര്യം ജോസഫിനെ നിർബന്ധിതമാക്കി. മകൻ അപ്പു ജോസഫിന്റെ പേരും ഇവിടെ പ്രചരിപ്പിക്കപ്പെട്ടു. മകന് ‍ മത്സരിക്കില്ലെന്ന് ജോസഫും പറയുന്നു.രണ്ട് സീറ്റ് വേണമെന്ന് മാണിയും ആവശ്യപ്പെട്ടു. ഇടുക്കി, ചാലക്കുടി, തൃശൂർ ‍ സീറ്റുകളിൽ ‍ ഒന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ ആവശ്യപ്പെട്ടത്. അണികള് ‍ കുടുതലായി പ്രാദേശികമായി എൽ ഡിഎഫുമായി അടുക്കുകയാണ്. ഇക്കാര്യം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്ന ആവശ്യവും ജോസഫിനു മുന്നിൽ രണ്ടാംനിര നേതാക്കൾ ‍ ഉയർത്തുന്നുണ്ട്.

NO COMMENTS