ബംഗളുരു: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന മറ്റ് മതസ്ഥരുടെ കൈവെട്ടണമെന്ന് ആഹ്വാനം നടത്തി വിവാദത്തിലായ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡ്ഡെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചും രംഗത്തെത്തി. രാഹുല്‍ ഗാന്ധി സങ്കരയിനമാണെന്ന് അനന്ത്കുമാര്‍ ഹെഗ്‌ഡ്ഡെ ബംഗളുരുവില്‍ പരിഹസിച്ചു.’രാഹുലിന്‍റെ പിതാവ് മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമാണ്. രാഹുലാകട്ടെ താന്‍ ബ്രാഹ്മണന്‍ ആണെന്നാണ് പറയുന്നത്’ ഇത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രാഹുല്‍ സങ്കരയിനമാണെന്നും അധിക്ഷേപിച്ചു. ഇത്തരം സങ്കരയിനം സന്താനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാത്രമേ കാണുകയുള്ളുവെന്നും ബിജെപി അത്തരം പാര്‍ട്ടിയല്ലെന്നും ആനന്ദ്കുമാര്‍ പറഞ്ഞുവച്ചു.