കൗ​മാ​ര​ക്കാ​രി​യെ വീ​ട്ടു​ജോ​ലി​ക്കു നി​ര്‍​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ന​ടി ഭാ​നു​പ്രി​യ​ക്കെ​തി​രെ കേ​സ്.

245

ഹൈ​ദ​രാ​ബാ​ദ്: കൗ​മാ​ര​ക്കാ​രി​യെ വീ​ട്ടു​ജോ​ലി​ക്കു നി​ര്‍​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ന​ടി ഭാ​നു​പ്രി​യ​ക്കെ​തി​രെ കേ​സ്.ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശി​ശു​ക്ഷേ​മ സ​മി​തി ന​ടി​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
ഗോ​ദാ​വ​രി​യി​ല്‍​നി​ന്നു​ള്ള പ്ര​ഭാ​വ​തി എ​ന്ന സ്ത്രീ​യാ​ണ് പ​തി​നാ​ലു​കാ​രി​യാ​യ ത​ന്‍റെ മ​ക​ളെ വീ​ട്ടു​ജോ​ലി​ക്കാ​യി ഭാ​നു​പ്രി​യ ചെ​ന്നൈ​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ന്നു കാ​ട്ടി സ​മാ​ല്‍​കോ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ജോ​ലി​ക്കു​നി​ര്‍​ത്തി പീ​ഡി​പ്പി​ച്ചു, പ​റ​ഞ്ഞ വേ​ത​നം ന​ടി ന​ല്‍​കി​യി​ല്ല, ഭാ​നു​പ്രി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചു, ഈ ​വി​വ​രം അ​റി​ഞ്ഞ് ചെ​ന്നൈ​യി​ല്‍ ഭാ​നു​പ്രി​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ത​ങ്ങ​ളെ സ​ഹോ​ദ​ര​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രി​ച്ച​യ​ച്ചു, പെ​ണ്‍​കു​ട്ടി​യെ വി​ട്ടു​ന​ല്‍​ക​ണ​മെ​ങ്കി​ല്‍ 10 ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്ന് ഭാ​നു​പ്രി​യ പ​റ​ഞ്ഞു എ​ന്നി​ങ്ങ​നെ​യാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍.

അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്‌ ഭാ​നു​പ്രി​യ പ​രാ​തി ന​ല്‍​കി​യ​താ​യി സ​മാ​ല്‍​കോ​ട്ട് സ്റ്റേ​ഷ​ന്‍ എ​സ്‌ഐ അ​റി​യി​ച്ചു. ഒ​ന്ന​ര​ല​ക്ഷം വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍ പെ​ണ്‍​കു​ട്ടി മോ​ഷ്ടി​ച്ചെ​ന്നു കാ​ട്ടി​യാ​ണു ന​ടി​യു​ടെ പ​രാ​തി. പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​സ് ത​നി​ക്ക​റി​യി​ല്ലെ​ന്നും ന​ടി പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​തി​നാ​ലു വ​യ​സി​നു താ​ഴെ​യു​ള​ള കു​ട്ടി​ക​ളെ വീ​ട്ടു​ജോ​ലി​ക്കു നി​ര്‍​ത്തു​ന്ന​ത് ര​ണ്ടു വ​ര്‍​ഷം ത​ട​വും 50,000 രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​ത്.

NO COMMENTS