റയില്‍വെയുടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ വിവിധ അപ്രന്റിസ് ഒഴിവുകളില്‍ അവസരം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പിന് 100 ഒഴിവുകളും ടെക്നീഷ്യന്(ഡിപ്ലോമ) അപ്രന്റിസ്ഷിപ്പിന് 120 ഒഴിവുകളുമാണുള്ളത്. ഒരു വര്‍ഷമാണ് പരിശീലനം. മുന്‍പ് അപ്രന്റിസ്ഷിപ്പ് പരിശീലനം നേടിയവരും ഇപ്പോള്‍ പരിശീലനത്തിലുള്ളവരും ഒന്നോ അതിലധികം വര്‍ഷം പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കുവാന്‍ യോഗ്യരല്ല.