വിശ്വാസങ്ങളെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചന ; ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്.

148

ശബരിമല യുവതീ പ്രവേശ വിഷയത്തിൽ സംസ്ഥാന സർക്കാരിനും സുപ്രീം കോടതിക്കുമെതിരെ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദു വിശ്വാസങ്ങളെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് മോഹൻ ഭാഗവത് ആരോപിച്ചു.

ശബരിമല കേരളത്തിന്റെ മാത്രം വിഷയമല്ല. ക്ഷേത്രം പൊതു സ്ഥലമാണെന്ന വിധി ശരിയല്ലെന്നും ആർ എസ് എസ് മേധാവി പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയോട് അനുബന്ധിച്ച് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

NO COMMENTS