കര്‍ഷകര്‍ക്ക് ആറായിരം രൂപ ഒരു വര്‍ഷം മാത്രമല്ല ലഭിക്കുന്നത്, എല്ലാവര്‍ഷവും ലഭിക്കും രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍.

150

ദില്ലി: കര്‍ഷകര്‍ക്ക് ആറായിരം രൂപ ഒരു വര്‍ഷം മാത്രമല്ല ലഭിക്കുന്നത്. എല്ലാവര്‍ഷവും ലഭിക്കും. അവരുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ഇതിന് സാധിക്കും.കര്‍ഷകര്‍ക്കുള്ള ആനുകൂല്യത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. പണക്കാര്‍ക്കും വലിയ കുടുംബപ്പേര് ഉള്ളവര്‍ക്കുമൊന്നും ഇത് മനസ്സിലാവില്ലെന്നും ഗോയല്‍ പരിഹസിച്ചു.വര്‍ഷം ആറായിരം രൂപ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിലൂടെ ഉണ്ടാവുന്ന സഹായം എന്താണെന്ന് കുടുംബപ്പേര് കൊണ്ടുനടക്കുന്നവര്‍ക്കൊന്നും മനസ്സിലാവില്ലെന്ന് ഗോയല്‍ പറഞ്ഞു.

കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളെ പിന്തുണച്ച്‌ കൊണ്ടായിരുന്നു ഗോയലിന്റെ പരാമര്‍ശം. കര്‍ഷക പാക്കേജിനെ നേരത്തെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. മാസം 500 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുകയെന്നും, ഇതുവഴി കര്‍ഷകരെ പരിഹസിക്കുകയാണ് സര്‍ക്കാരെന്നും രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം ഇടക്കാല ബജറ്റ് വെറം ട്രെയിലര്‍ മാത്രമാണെന്നും സര്‍ക്കാരില്‍ നിന്ന് ഇനിയും ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കര്‍ഷകര്‍ക്കായി പ്രഖ്യാപനങ്ങളിലൂടെ 15 കോടി കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു. മധ്യവര്‍ഗത്തിനും ഇതിന്റെ ഗുണം ലഭിക്കും. രാജ്യത്തെ എല്ലാവിഭാഗത്തിലുള്ള ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്നും മോദി പറഞ്ഞു.

NO COMMENTS