സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ബജറ്റ്‌ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് കൊടിയേരി ബാലകൃഷ്ണന്‍

133

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ബജറ്റ്‌ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മാര്‍ച്ച്‌ അഞ്ചിന്‌ തിരുവനത്തപുരത്ത്‌ നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ധനമന്ത്രി, പ്ലാനിങ്‌ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍, സാമ്ബത്തിക വിദഗ്‌ധര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.

ബിജെപിക്കെതിരെ ശക്തമായ ജനവികാരമാണ്‌ ദേശീയതലത്തിലുള്ളത്‌. അത്‌ കേരളത്തിലും പ്രതിഫലിക്കും. തെരഞ്ഞെടുപ്പിന്‌ മുന്നേ പുറത്തുവരുന്ന സര്‍വേ റിപ്പോര്‍ടുകള്‍ക്ക്‌ ഒരു പ്രസക്തിയുമില്ല. എല്‍ഡിഎഫ്‌ 18 സീറ്റ് നേടിയ 2004 ലും സര്‍വേ റിപ്പോര്‍ടുകള്‍ എല്‍ഡിഎഫിന്‌ എതിരായിരുന്നെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പാര്‍ട്ടി പൂര്‍ണ്ണസജ്ജമാണെന്നും കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കലാണ്‌ സിപിഎമ്മിന്‍റെ ലക്ഷ്യമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‍റെ മുന്നോടിയായി എല്‍ഡിഎഫ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ട്‌ പ്രചാരണ ജാഥകള്‍ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും സംഘടിപ്പിക്കും.

ഈ ജാഥ മാര്‍ച്ച്‌ രണ്ടിന്‌ തൃശൂരില്‍ സമാപിക്കുന്നതോടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമാകുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ പുനഃസംഘടിപ്പിക്കും. മരണപ്പെട്ട ഇ കസിം, തൃശൂര്‍ ജില്ലാ സെക്രട്ടറിയായ എം എം വര്‍ഗീസ്‌, ടി കൃഷ്‌ണന്‍ എന്നിവര്‍ക്ക്‌ പകരം എം വിജയകുമാര്‍, കെ വി അബ്‌ദുല്‍ ഖാദര്‍, പനോളി വത്സന്‍ എന്നിവരെ കണ്‍ട്രോള്‍ കമ്മീഷനില്‍ ഉള്‍പ്പെടുത്തി. കെ കെ ലതിക, എം ടി ജോസഫ്‌ എന്നിവരാണ്‌ കമ്മീഷനിലെ മറ്റ്‌ അംഗങ്ങള്‍.

NO COMMENTS