മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജോലി തേടി കൊണ്ടിരുന്നവര്‍, ഇന്ന് തൊഴില്‍ദാതാക്കളായി മാറിയെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പരാമര്‍ശം. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനമന്ത്രി മുദ്ര യോജന വഴി ചെറുകിട ബിസിനസുകള്‍ സജീവമായെന്നും നിരവധി പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചെന്നുമായിരുന്നു ഗോയലിന്റെ വാദം. അതുവഴി ജിഡിപി നിരക്ക് ഉയര്‍ന്നെന്നും തൊഴിലില്ലായ്മ എന്ന വാദം തന്നെ ഇല്ലാതായെന്നും പിയൂഷ് ഗോയല്‍ അവകാശപ്പെട്ടിരുന്നു. ചെറുകിട-ഇടത്തരം ബിസിനസ് മേഖലയില്‍ എത്ര തൊഴിലവസരം ഉണ്ടാക്കിയെന്ന് സര്‍ക്കാരിന്റെ കൈവശം രേഖയില്ലെന്നാണ് വിവരവകാശ രേഖയില്‍ വ്യക്തമാകുന്നത്.
മുദ്ര പദ്ധതി പ്രകാരം ഈ മേഖലയില്‍ തൊഴിവസരം ഉണ്ടാക്കിയതിനും സര്‍ക്കാരിന്റെ കെവെവശം രേഖയില്ല. പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞ കണക്കുകള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്ന് അറിയില്ലെന്നാണ് വിവരാവകാശ രേഖയില്‍ ഉള്ളത്. അതേസമയം വളര്‍ച്ച തൊഴില്‍ മേഖലയില്‍ ഉണ്ടെന്നും എന്നാല്‍ കണക്കില്ലെന്നുമാണ് വ്യാപാര മന്ത്രാലയം തന്നെ പറയുന്നത്.