ന്യൂഡല്‍ഹി: ഇരുപത്തി മൂന്നു കാരനായ അര്‍ഷാദ് അലിയെയാണ് ഫര്മാന് കൊലപ്പെടുത്തിയത്. അര്‍ഷാദിനെ മദ്യം നല്കി മയക്കിയ ശേഷം കല്ലിനു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ അമര്‍ കോളനിയിലാരുന്നു സംഭവം. പിന്നീട് കഴുത്ത് മുറിച്ച് മരണം ഉറപ്പാക്കി. അര്‍ഷാദിന്റെ മൊബൈല്‍ ഫോണും പണവും സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം.
ജനുവരി 10 മുതല്‍ അര്‍ഷാദിനെ കാണാനില്ലായിരുന്നു.ഡല്‍ഹിയിലെ റെയില്‍വെ ട്രാക്കില്‍ അടുത്തിടെ അര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി. അവസാനമായി ഫര്‍മാനൊപ്പമാണ് അര്ഷാദിന കണ്ടത്. ഇതാണ് കേസിനു തുമ്ബായത്. ഫര്‍മാനെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് നോയിഡ ഹല്ദുവാനി സ്വദേശി ഫര്മാന് (22) അറസ്റ്റിലായി.