തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാട്ടി സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷ്ണന്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ വിധി ഇന്ന്. സോളാര്‍ ഉപകരങ്ങളുടെ വിതരണ അവകാശം ലഭിക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് കേസ്.
ബിജു രാധാകൃഷ്ണനാണ് കേസിലെ ഏക പ്രതി. കത്ത് ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും പലപ്പോഴായി 75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് വിധി പറയുക.കഴിഞ്ഞ മൂന്നു തവണയായി കേസ് വിധി പറയുന്നത് കോടതി മാറ്റിവച്ചിരുന്നു.