തിരുവനന്തപുരം: ബിഡിജെഎസിനെ ഒഴിവാക്കണം.മുന്നണിയില്‍ ഉറച്ചു നില്‍ക്കുന്നില്ലെങ്കില്‍ ബിഡിജെഎസിനെ ഒഴിവാക്കണമെന്ന നിലപാടാണ് കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്കെന്നാണ് സൂചന. ബിഡിജെഎസ് വിഷയം കൈകാര്യം ചെയ്യുന്നത് കേന്ദ്ര നേതൃത്വമായതിനാല്‍ സംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
എന്‍ഡിഎയില്‍ കടുംപിടുത്തം തുടരുന്ന ബിഡിജെഎസിന് മുന്നില്‍ കൂടുതല്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടെന്ന നിലപാടില്‍ ബിജെപി. എട്ട് സീറ്റെന്ന ആവശ്യം ഉയര്‍ത്തുന്ന ബിഡിജെഎസ്സിന് 5 സീറ്റ് മാത്രം വിട്ടുകൊടുത്താല്‍ മതിയെന്നാണ് ബിജെപിയുടെ തീരുമാനം. പാര്‍ട്ടി വിജയ സാധ്യത വെച്ചുപുലര്‍ത്തുന്ന തൃശ്ശൂരിനായി ബിഡിജെഎസ് സമ്മര്‍ദ്ദം ചെലുത്തുന്നതും ബിജെപിയെ ചൊടിപ്പിക്കുന്നു.
ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, ചാലക്കുടി, വയനാട് എന്നീ സീറ്റുകളാണ് ബിഡിജെസിന് ബിജെപി കരുതി വെച്ചിരിക്കുന്നു അഞ്ച് മണ്ഡലങ്ങള്‍. എന്നാല്‍ തൃശൂരടക്കം മൂന്ന് സീറ്റുകള്‍ കൂടി വേണമെന്നാണ് ബിഡിജെഎസിന്‍റെ ആവശ്യം. ബിഡിജെഎസിന്‍റെ നീക്കങ്ങളില്‍ മുന്നണിയിലെ മുഖ്യകക്ഷിയായ ബിജെപിക്ക് സംശയവുമുണ്ട്. മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ബിഡിജെഎസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ടോ എന്നാണ് ബിജെപിയുടെ സംശയം.ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനോട് യോജിപ്പില്ലെന്നും യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. ഇത് യാദൃച്ഛികമെല്ലെന്നാണ് സംഘപരിവാര്‍ നേതാക്കളുടെ സംശയം.വെള്ളാപ്പള്ളി മുന്‍കൈയെടുത്ത് സ്ഥാപിച്ച പാര്‍ട്ടിയാണ് ബിഡിജെഎസ്. എന്നാല്‍ പിന്നീട് എസ്എന്‍ഡിപി യോഗത്തിന് രാഷ്ട്രീയമില്ലെന്നും തനിക്ക് ഈ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വെള്ളാപ്പള്ളി പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചെങ്കിലും മകനും യോഗം വൈസ് പ്രസിഡന്‍റുമായ തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.ശബരിമല വിവാദത്തില്‍ വെള്ലാപ്പള്ളി സര്‍ക്കാര്‍ നിലപാടുകള്‍ക്കൊപ്പമായിരുന്നു. സംഘപരിവാര്‍ നിലപാടുചകളെ പരസ്യമായി വിമര്‍ശിക്കുന്ന സമീപനമാണ് അദ്ദേഹം തുടര്‍ന്നു വരുന്നത്. വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവനയും എന്‍ഡിഎയെ ലക്ഷ്യം വെച്ചാണെന്നാണ് ബിജെപി നേതൃത്വവും സംശയിക്കുന്നത്.വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ എല്‍ഡിഎഫിനെ പരോക്ഷമായി സഹായിക്കാനുളഅള നീക്കങ്ങളുടെ ഭാഗമാണോ എന്നാണ് സംശയം. ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കൊപ്പം നിന്ന് ബിഡിജെഎസ് ഇടതുമുന്നണിയെ സാഹായിക്കുകയായിരുന്നെന്ന് ആര്‍എസ്എസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.എസ്എൻഡിപി യോഗത്തിന്റെ നേതൃസ്ഥാനത്തുള്ളവർ മത്സരിക്കരുതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പല രാഷ്ട്രീയക്കാർ സംഘടനയ്ക്കുള്ളിലുണ്ട്. നേതൃസ്ഥാനത്തുള്ളവർ മത്സരിച്ചാൽ അത് എസ്എൻഡിപി യോഗത്തിന്റെ നിലപാടാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതൊഴിവാക്കാനാണ് ഈ നിർദേശംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതിന്‍റെ ഭാഗമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നാണ് എസ്എന്‍ഡിപിയുടെ യോഗം അറിയിക്കുന്നത്. യോഗം ഭാരവാഹികള്‍ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നതിന് വിലക്ക് വന്നാല്‍ തുഷാര്‍ അടക്കമുള്ളവര്‍ ഏതെങ്കിലും ഒരു സ്ഥാനം ഒഴിയേണ്ടി വരും.വെള്ളാപ്പള്ളി നടേശന്‍റെ എതിര്‍പ്പുകളെ മറികടന്ന് തുഷാര്‍ മത്സരിക്കാനും സാധ്യതയുണ്ട്. തൃശൂര്‍ സീറ്റാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. അത് കൊണ്ടാണ് തൃശൂര് സീറ്റിനായി ബിഡിജെഎസ് കടുംപിടുത്തം തുടരുന്നത്. എന്നാല്‍ മണ്ഡലം കൈവിട്ടുള്ള ഒരു സമവായത്തിനും ബിജെപി തൃശൂര്‍ ജില്ലാക്കമ്മിറ്റി തയ്യാറല്ല.തൃശ്ശൂരില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം. കെ.സുരേന്ദ്രന്‍ തൃശ്ശൂരില്‍ മത്സരിക്കണമെന്നും ജില്ലാകമ്മിറ്റിയുടെ ആവശ്യപ്പെടുന്നു. തൃശ്ശൂരിന് വേണ്ടി മുന്നണി ബന്ധം വഷളാകും വിധം കടുംപിടുത്തം വേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ അഭിപ്രായം.