റായ്പുര്‍: ഡിജിപി മുകേഷ് ഗുപ്ത, നാരായണ്‍പുര്‍ എസ്പി രജ്നേഷ് സിംഗ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. അനധികൃതമായി ടെലിഫോണ്‍ ചോര്‍ത്തല്‍, കോടികളുടെ അഴിമതി കേസ് അട്ടിമറിക്കാന്‍ എന്നിവ ആരോപിച്ചാണ് സര്‍ക്കാരിന്റെ നടപടി.
ഇക്കണോമിക്സ് ഓഫന്‍സ് വിംഗില്‍ (ഇഒഡബ്ല്യു) ചുമതലയേറ്റെടുത്ത ശേഷം ഗുപ്ത സിവില്‍ സപ്ലൈസ് കോര്പറേഷന് റെയ്ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. പ്രമുഖര്‍ ഉള്‍പ്പെട്ട ഈ അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് ഗുപ്തയ്ക്കെതിരായ ആരോപണം.
ഇരുവര്‍ക്കും എതിരെ ഇഒഡബ്ല്യു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സെക്ഷന്‍ 166,166എ, (ബി)167, ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം 25 തുടങ്ങിയ പതിനാലോളം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.