ആറ്റുകാൽ പൊങ്കാല മഹോത്സവം 2019 ; സംഗീതസന്ധ്യയിലാഴ്ന്ന ‘ അംബ അംബിക അംബാലിക ‘ ജനശ്രദ്ധ നേടി

199

തിരുവനന്തപുരം: തലസ്ഥാനത്തെ ഉത്സവലഹരിയിലാഴ്ത്തി ആറ്റുകാൽ പൊങ്കാല മഹോത്സവം 2019 അഞ്ചാം ദിവസം പിന്നിടുമ്പോൾ ക്ഷേത്രാങ്കണത്തിലെ പ്രധാന വേദികളായ ‘ അംബ അംബിക അംബാലിക ‘ യിൽ നടന്ന സംഗീതവിരുന്നുകളാണ് ജനശ്രദ്ധ നേടിയത്.അംബ വേദിയിൽ സംഗീതമാലിക ലൈല രവീന്ദ്രനും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ അംബിക വേദിയിൽ ചാല എൻ.എസ്.എസ്. വനിതാസമാജം അവതരിപ്പിച്ച ഭക്തിഗാനസുധ.അംബാലിക വേദിയെ ഭക്തിസാന്തരമാക്കിയ അഭേദാശ്രമം ജെ.സരസ്വതിദേവിയുടെ ഭജന. ആറ്റുകാൽ അമ്മയ്ക്കായി ഒരുങ്ങിയ സംഗീതസന്ധ്യ ശ്രദ്ധേയമായത് നിറഞ്ഞ സ്ത്രീ സാന്നിധ്യം കൊണ്ടാണ്.ഒരേ നിറത്തിൽ വസ്ത്രങ്ങളണിഞ്ഞ് സംഗീതാർച്ചന നടത്തിയപ്പോൾ വേദികൾ കൂടുതൽ ആകർഷണീയമായി. സംഗീതപ്രേമികൾക്ക് പാട്ട് കേൾക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്.
പൊങ്കാല മഹോത്സവം കൂടാൻ ലക്ഷകണക്കിന് ഭക്തർ എത്തുമ്പോൾ, അവർക്ക് കാതിന് കുളിർമയേകുന്നതാണ് മനോഹരമായ ഈ സംഗീതസന്ധ്യകൾ. ഇനി വരും ദിവസങ്ങളിൽ സംഗീതവിരുന്നുകൾക്ക് മാറ്റ് കൂടുമെന്നതിൽ സംശയമില്ല.

NO COMMENTS