ആറ്റുകാൽ പൊങ്കാല 2019 ; അംബ വേദി സംഗീതലഹരിയിൽ മുങ്ങി ; പ്രായം കുറഞ്ഞ പെണ്കുട്ടി ‘ ശങ്കരാ…’ എന്ന് തുടങ്ങുന്ന ഗാനം പാടി ശ്രോതാക്കളെ ആവേശം കൊള്ളിച്ചു.

280

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ആഘോഷമാക്കാൻ തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഉത്സവം ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ അംബ വേദി സംഗീതലഹരിയിൽ മുങ്ങി. പൊന്നു മിന്നു ഓഡിയോസ് നടത്തിയ ഭക്തിഗാനമേള ഏറെ ജനശ്രദ്ധ നേടി. നമ്മുടെ നാടിന്റെ സംസ്കാരം വിളിച്ചോതുന്ന ഗാനങ്ങൾ ആലപിച് സംഘം ജനഹൃദയങ്ങൾ കീഴടക്കി. മുതിർന്നവരും കുട്ടികളും ഒരുപോലെ പങ്കാളികളായ സംഘമായിരുന്നു പൊന്നു മിന്നു ഓഡിയോസ്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പെണ്കുട്ടി ‘ശങ്കരാ..’എന്ന് തുടങ്ങുന്ന ഗാനം പാടി ശ്രോദ്ധാക്കളെ പുളകം കൊള്ളിച്ചു. പി.ഭാസ്കരന്റെയും ദേവരാജൻ മാഷിന്റെയും ഗാനങ്ങൾ കയ്യടി നേടി. ആകർഷണീയമായ വേദിയും സംഗീതവിരുന്നും ഒന്നിച്ചപ്പോൾ സായാഹ്നം സമ്പൂർണമായി.

NO COMMENTS