ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരര്‍ക്ക് അന്ത്യശാസനവുമായി സൈന്യം. കാഷ്മീരില്‍ തോക്കെടുത്തവരെയെല്ലാം നശിപ്പിക്കുമെന്നും ഭീകരര്‍ ഒന്നുകില്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ മരിക്കാന്‍ തയാറാകുകയോ ചെയ്യണമെന്നും ലഫ്.ജനറല്‍ കെ.ജെ.എസ്. ധില്ലന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇത് അവസാനത്തെ മുന്നറിയിപ്പാണ് സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഇനി ഒരു ഒരു ദയയും പ്രതീക്ഷിക്കണ്ട- അദ്ദേഹം തുറന്നടിച്ചു. കാഷ്മീരിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വത്തെ സൈന്യം ഇല്ലാതാക്കിയെന്നും ധില്ലന് വ്യക്തമാക്കി. പുല്‍വാമ ആക്രമണം പാക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും പിന്തുണയോടെയാണ് നടന്നതെന്നും ലഫ്.ജനറല്‍ കൂട്ടിച്ചേര്‍ത്തു.