ദില്ലി: രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ തിരിച്ചറിയാനും പരിഹാരം കണ്ടെത്തുന്നതിനുമായി കോണ്‍ഗ്രസ് രൂപികരിച്ച ദേശീയ സുരക്ഷാ സമിതിയെ 2016ല്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ ലഫ്റ്റ്നന്റ് ജനറല്‍ ദീപേന്ദ്ര സിംഗ് ഹൂഡയായിരിക്കും ഇനി നയിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സുരക്ഷാ കാര്യങ്ങള്‍ കൈകാര്യ ചെയ്യുന്നതില്‍ വിദഗ്ദരായവര്‍ സമിതിയില്‍ ടാസ്ക് ഫോഴ്സില്‍ അംഗമാകും. രാജ്യ സുരക്ഷയില്‍ നേരിടുന്ന വെല്ലുവിളികളേക്കുറിച്ചുംസ്വീകരിക്കേണ്ട മാര്‍ഗരേഖയേക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് ടാസ്ക് ഫോഴ്സ് സമര്‍പ്പിക്കും.ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ജനറലായിരുന്ന ഡി എസ് ഹൂഡ നോര്‍ത്തേണ്‍ ആര്‍മിയുടെ കമാന്‍ഡര്‍ ആയിരിക്കെയാണ് മിന്നലാക്രമണം നടത്തുന്നത്. 16 ജവാന്മാര്‍ വീരമൃത്യു വരിച്ച ഉറി ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ മിന്നലാക്രമണം നടത്തുന്നത്.അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് ലഫ്റ്റ്നന്റ് ജനറല്‍ ദീപേന്ദ്ര സിംഗ് ഹൂഡ പറഞ്ഞു.