സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്ന ഒ​രു പ്ര​വ​ര്‍​ത്ത​ന​വും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല ; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

139

ചാ​രും​മൂ​ട്: സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്ന ഒ​രു പ്ര​വ​ര്‍​ത്ത​ന​വും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എ​ല്‍​ഡി​എ​ഫ് കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചാ​രും​മൂ​ട്ടി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശ്വാ​സം പ​റ​ഞ്ഞ് പു​റ​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ളും ചി​ല​രും മാ​ര്‍​ക്സി​സ്റ്റ് ആ​ക്ര​മ​ണം പ​റ​ഞ്ഞ് പു​തി​യ അ​ജ​ണ്ട​യു​മാ​യി വ​രി​ക​യാ​ണ്. രാ​ഷ്ട്രീ​യ അ​ക്ര​മ​ത്തി​നെ​തി​രെ എ​ന്ന് പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സും ആ​ര്‍​എ​സ്‌എ​സും പു​തി​യ കൂ​ട്ടു​ക്കെ​ട്ടി​ന് ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​ന് തെ​ളി​വാ​ണ് കാ​സ​ര്‍​ഗോ​ഡ് പെ​രി​യ സ​ന്ദ​ര്‍​ശി​ച്ച ആ​ര്‍​എ​സ്‌എ​സ് ത​ല​വ​നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്കന്മാരു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച.

കാ​സ​ര്‍​ഗോ​ഡ് സം​ഭ​വം അ​പ​ല​നീ​യ​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വും ഒ​രു കാ​ര​ണ​വ​ശാ​ലും ന​ട​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​തു​മാ​ണ്. അ​തു കൊ​ണ്ടാ​ണ് പാ​ര്‍​ട്ടി അ​ത് ത​ള്ളി​പ്പ​റ​ഞ്ഞ​തും അ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യ​തും. പ്ര​തി​ക​ള്‍​ക്ക് യാ​തൊ​രു സ​ഹാ​യ​വും പാ​ര്‍​ട്ടി ന​ല്‍​കി​ല്ല. ഇ​ത് പാ​ര്‍​ട്ടി അ​ക്ഷ​രം പ്ര​തി ന​ട​പ്പി​ലാ​ക്കും. ഇ​ങ്ങ​നെ ഒ​രു സം​ഭ​വം കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി​ട്ട് ന​ട​ന്ന​തു​പോ​ലെ​യാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ഇ​ത് ഏ​റ്റു​പി​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തി​ന​ടു​ത്ത് ചീ​മേ​ലി​യി​ല്‍ മു​ന്പ് അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ചു​ട്ടു​കൊ​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ഏ​തെ​ങ്കി​ലും കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്കെ​തി​രെ ആ ​പാ​ര്‍​ട്ടി ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ടോ. നാ​ല്‍​പാ​ടി വാ​സു​വി​നെ വെ​ടി​വ​ച്ചു ​കൊ​ല്ലാ​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത​ത് ഇ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നാ​ണ്. ആ ​കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ സു​ധാ​ക​ര​നെ കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​ക്കി​യ പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്തി ആ​ക്ര​മി​ക്കാ​ന്‍ ഇ​തൊ​രു അ​വ​സ​ര​മാ​ണെ​ന്ന് ക​രു​തി ചി​ല​ര്‍ ഇ​പ്പോ​ള്‍ പു​റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സ​മാ​ധാ​ന​മു​ള്ള സ​മൂ​ഹ​ത്തി​ലെ വി​ക​സ​ന​മു​ണ്ടാ​കൂ എ​ന്ന തി​രി​ച്ച​റി​വി​ല്‍ ജ​ന​പ​ക്ഷ​ത്ത് നി​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വി​ശ്വ​സി​ക്കാ​നോ ക​ണ​ക്കി​ലെ​ടു​ക്കാ​നോ പാ​ടി​ല്ലെ​ന്നും ഇ​ത് ച​തി​ക്കു​ഴി​ക​ളാ​ണെ​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS