കാസര്‍ഗോഡ്: പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരേയും പോകുമെന്ന് കെ.മുരളീധരന് എംഎല്‍എ. പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്.
ഷുഹൈബ് വധം കഴിഞ്ഞ് ഒരു കൊല്ലം പിന്നിടുന്പോളാണ് ഈ ഹീനകൃത്യം നടന്നത്. ഭാവിയില്‍ ഇത്തരം സംഭവം ഇല്ലാതിരിക്കാന്‍ നിയമം കൈയിലെടുക്കേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.