അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ക്ക് കീഴിൽ നടപ്പിലാക്കുന്ന ശിഫായത്ത് രഹ് മ കാരുണ്യ ഹസ്തം പ്രതിമാസ സഹായ ധന ത്തിന്റെ ഭാഗമായി രണ്ട് പേർക്ക് ചികിത്സാ സഹായം അനുവദിച്ചു.
ഇരു വൃക്കകളും തകരാറിലായ മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവർ സ്വദേശിനി ഖദീജക്കും, പൈവളികെ പഞ്ചായത്തിലെ സിറന്ത്തടുക്ക സ്വദേശിനി നഫീസക്കും പതിനായിരം രൂപ വീതം നൽകി.
അബുദാബി മദീന സാഹിദ് കമ്പള ഹൗസിൽ ചേർന്ന ശിഫായത്ത് രഹ് മ സബ് കമ്മിറ്റി യോഗത്തിൽ കോ ഓർ ഡിനേറ്റർ അബ്ദുൽ റഹ്മാൻ കമ്പള അധ്യക്ഷത വഹിച്ചു. കൺവീനർ ഷെരീഫ് ഉറുമി സ്വാഗതം പറഞ്ഞു. ജില്ലാ കെ എo സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പർമു ദേ ഉൽഘാടനം ചെയ്തു.മണ്ഡലം കെ എo സി സി
പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ, ഉമ്പു ഹാജി പെർള, ലത്തീഫ് ഇരോടി, ഖാലിദ് ബംബ്രാണ,സവാദ് ബന്തിയോട്, ഹമീദ് മാസിമാര് റസാഖ് നൽക്ക എന്നിവർ സംബന്ധിച്ചു. സക്കീർ കമ്പാർ നന്ദി പറഞ്ഞു.