കൊച്ചി: കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന് എഫ്സി മത്സരത്തിനിടെ വിനീത് ബോള്‍ബോയിയെ അസഭ്യം പറഞ്ഞെന്നായിരുന്നു പ്രചരണം.സംഭവത്തില്‍ മഞ്ഞപ്പടയ്ക്കെതിരെ വിനീത് രംഗത്തെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇക്കാര്യം പ്രചരിച്ചിരുന്നു. ചെന്നൈയിന് എഫ്സി സ്ട്രൈക്കറും ബ്ലാസ്റ്റേഴ്സ് മുന്‍താരവുമായ സി.കെ.വിനീത് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരായ കേസ് പിന്‍വലിക്കുകയും തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് മഞ്ഞപ്പട അംഗം രേഖാമൂലം ക്ഷമ ചോദിച്ചിരുന്നു.
മഞ്ഞപ്പടയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിച്ചു. എന്നാല്‍ ഗ്രൂപ്പിലെ ഒരു അംഗം വിനീതിനെതിരായി തെളിവില്ലാത്ത ആരോപണം പ്രചരിപ്പിച്ചതില്‍ മഞ്ഞപ്പട ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയുടെ പേരില്‍ മഞ്ഞപ്പടയെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കരുത്. കളിക്കാര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്നും മഞ്ഞപ്പട വ്യക്തമാക്കിയിന്നു.